ഷൊര്‍ണൂര്‍: അന്തരിച്ച ചലച്ചിത്ര നടന്‍ ബാലന്‍ കെ നായരുടെ മകനും ഷോര്‍ണൂരിലെ വ്യാപാരിയുമായ അജയകുമാര്‍ നിര്യാതനായി. 52 വയസായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊര്‍ണൂര്‍ യൂണിറ്റ് എക്സിക്യൂട്ടിവ് അംഗവും ഷൊര്‍ണൂര്‍ കളര്‍ഹട്ട് മാനേജിംങ്ങ് ഡയറക്ടറുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. നടന്‍ മേഘനാഥന്‍ സഹോദരനാണ്. സംസ്കാരം പിന്നീട്.