/sathyam/media/media_files/graduation-ceramoney-palakkad.jpg)
മുണ്ടൂർ: കാലിക്കറ്റ് സർവകലാശാലയുടെ പാലക്കാട് ജില്ലയിലെ അഫിലിയേറ്റഡ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് - ഗ്രാജുവേഷൻ സെറിമണി 2024 വൈസ് ചാൻസിലർ പ്രൊഫ.ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാവണമെന്നും, കഠിനാദ്ധ്വാനം നിശ്ചയദാർഢ്യം എന്നിവ ഉള്ളവരാവണമെന്ന് അഭിപ്രായപ്പെട്ട വൈസ് ചാൻസിലർ സർവകലാശാലയുടെ ആദർശങ്ങളേയും കാഴ്ചപാടുകളേയും ഒർമ്മിപ്പിച്ചു.
/sathyam/media/media_files/graduation-ceremoney-palakkad.jpg)
പ്രോ വൈസ് ചാൻസിലർ പ്രൊഫ.ഡോ.നാസർ അദ്ധ്യക്ഷനായിരുന്നു. സിൻ്റിക്കേറ്റ് അംഗങ്ങളായ ഡോ. റിച്ചാഡ് സ്ക്കറിയ, ഡോ. വസുമതി. ടി, യുവക്ഷേത്ര കോളേജ് ഡയറക്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ എന്നിവർ ആശംശകളർപ്പിച്ചു.
പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി സ്വാഗതവും സർവകലാശാല കൺട്രോളർ ഓഫ് എക്സാമിനേഷൻ പ്രൊഫ.ഡോ.ഗോഡ് വിൻ സാംരാജ് നന്ദിയും പറഞ്ഞു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 801 വിദ്യാർത്ഥികൾ ബിരുദ ദാന ചടങ്ങിൽ വൈസ് ചാൻസിലറിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us