/sathyam/media/media_files/1WIRByUYVQVZYz74infm.jpg)
മണ്ണാർക്കാട്: വിദ്യാലയങ്ങളിൽ ജലശുദ്ധീകരണത്തിൻ്റെ ആവശ്യകത ഇക്കാലത്ത് വളരെ കൂടുതലാണ്. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച കുടിവെള്ള യൂണിറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുഗ്രഹമായി. കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മൂന്നു ടാപ്പുകളിൽ നിന്നും ശുദ്ധജലം കുടിക്കാവുന്ന വിധം പ്രത്യേകം ജലസംഭരണിയും ഒരുക്കിയാണ് കുടിവെളളം യൂണിറ്റ് സ്ഥാപിച്ചത്.
പൂർവ്വ വിദ്യാർത്ഥിയും സ്കൂളിലെ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ഷാഹിദ ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. 1995-96 വർഷത്തിൽ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 10 ഇ ക്ലാസ്സിലെ സഹപാഠികളിൽ നിന്നും നല്ലവരായ നാട്ടുകാരിൽ നിന്നും 45,000 ത്തോളം രൂപ സമാഹരിച്ചാണ് ആധുനിക രീതിയിൽ കുടിവെള്ളം യൂണിറ്റ് സ്ഥാപിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ കുടിവെള്ളം യൂണിറ്റ് സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, പ്രിൻസിപ്പൽ ബിനോയ്.എൻ.ജോൺ, പ്രധാന അധ്യാപകൻ ജമീർ, എംപിടിഎ പ്രസിഡന്റ് സജി.സി.പി, വൈസ് പ്രസിഡന്റ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികൾക്ക് ശുദ്ധജലം നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ഒരു വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള യൂണിറ്റ് സ്കൂളിൽ യാഥാർത്ഥ്യമാക്കിയ ഷാഹിദയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പൊന്നാടയണിയിച്ച് ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us