New Update
/sathyam/media/media_files/mFx5iyjzUpbRjpYZFdBT.jpg)
കല്ലടിക്കോട്: തിരക്കേറിയ ദേശീയപാതയിൽ കല്ലടിക്കോട് ദീപ ജംഗ്ഷൻ റോഡരികിൽ, ടാക്സി സ്റ്റാൻഡിനോട് ചേർന്ന് മരം അപകടാവസ്ഥയിൽ ചാഞ്ഞു നിൽക്കുന്നു. മരത്തിന്റെ വേരുകൾ ദ്രവിച്ചുകൊണ്ടിരിക്കുന്ന നിലയിലാണ്. ശക്തമായ കാറ്റും മഴയും വന്നാൽ ഏത് നിമിഷവും ഇത് നിലംപതിക്കാവുന്ന സ്ഥിതിയിലാണ്.
Advertisment
ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. റോഡ് നവീകരണം ഉണ്ടായപ്പോഴും അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു നീക്കിയില്ല. അപകടം മുന്നിൽ കണ്ട് മരം എത്രയും വേഗം മുറിച്ചുമാറ്റാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us