/sathyam/media/media_files/plsTIk3dJ2adheZFPiKg.jpg)
പാലക്കാട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിൽ നിന്നും ഉടമസ്ഥനില്ലാത്ത രീതിയിൽ കണ്ടെത്തിയ ബാഗുകളിൽ നിന്നും 17.2 കിലോ കഞ്ചാവും 8 കുപ്പി അരുണാചൽ പ്രദേശ് നിർമ്മിത വിദേശമദ്യവും കണ്ടെടുത്തു. കണ്ടെത്തിയ കഞ്ചാവിന് എട്ടര ലക്ഷത്തോളം രൂപ വിലവരും. സംഭവങ്ങളിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
/sathyam/media/media_files/OxgMHmd7JDA0Zzg5hU8P.jpg)
പരിശോധനയിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക് , അസിസ്റ്റൻറ് എക്സൈസ് ഓഫീസർമാരായ സൈദ് മുഹമ്മദ്.വൈ, രൂപേഷ്.കെ.സി, രാജേഷ്.കെ, അജിത്കുമാർ.പി, എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ബെന്നി.കെ.സെബാസ്റ്റ്യൻ, സമോദ്.എസ്, രാകേഷ്.ജെ, സുനിൽകുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർ ശരവണൻ.പി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us