'നിങ്ങൾ അപകടത്തിലാണ്' പ്രസന്നൻ മുളഞ്ഞൂർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രകാശനം ജൂൺ 29ന്

New Update
short film release

പാലക്കാട്‌: പ്രസന്നൻ മുളഞ്ഞൂർ സംവിധാനം ചെയ്ത'നിങ്ങൾ അപകടത്തിലാണ്' ഷോർട്ട് ഫിലിമിന്റെ പ്രകാശനം ജൂൺ 29 ശനി വൈകിട്ട് അഞ്ചുമണിക്ക് കല്ലടിക്കോട് ബാലസിനിമാസിൽ നടത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

ഇന്നത്തെ സാമൂഹിക അവസ്ഥയാണ് ഈ ചെറു സിനിമയുടെ പ്രമേയം.മൊബൈൽ ഫോൺ പോലും ദുരുപയോഗം ചെയ്യപ്പെടുന്ന ഇക്കാലത്ത്, വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലുള്ള  കടന്നുകയറ്റം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു ഈ ചിത്രം.

പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും വിധമാണ് ചിത്രത്തിന്റെ ആവിഷ്ക്കാരം. ഇത് ഒരുപക്ഷേ നിങ്ങളുടെ കഥയായിരിക്കും. മലയാളിയുടെ കാഴ്ചയെ  വേറിട്ടതലത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന യഥാർത്ഥ സിനിമകള്‍ വരുംകാലത്തിന്റെ കൂടി പ്രതീക്ഷയാണെന്ന്, സംവിധായകൻ പറഞ്ഞു. 

30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.

Advertisment