പാലക്കാട് നഗരസഭയുടെ യൂസർ ഫീ കൊള്ളെക്കെതിെരെ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
vyapari vyavasai protest

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിശ്ചയിക്കുന്നതിന് അതാത് സ്ഥാപനങ്ങൾക്കു അധികാരം ഉണ്ടെന്നിരിക്കെ പാലക്കാട് മുൻസിപ്പാലിറ്റി ഉയർന്നു നിരക്ക് നിശ്ചയിച്ചതിൽ പ്രധിഷേധിച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ഹെൽത്ത് സൂപ്രണ്ടിന്റെ ഓഫീസിനു മുൻപിൽ പ്രധിഷേധ സമരം നടത്തി.

Advertisment

യുഡിഎഫ് പാലക്കാട് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  സി വി സതീഷ് അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രെട്ടറി കെ ആർ ശരരാജ്, ജില്ലാ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, റിയാസ് ഒലവക്കോട്, രമേശ് പുത്തൂർ, എസ എം താഹ, എസ്  സേവിയർ, കാജാ ജൈലാവുദ്ധീൻ, വി ആറുമുഖൻ, പി കെ രാജൻ, ഷെരീഫ് റഹ്‌മാൻ, അഖിലേഷ് അയ്യർ, എസ സഞ്ജയ്, നഗര സഭാ അംഗങ്ങളായ എഫ് ബി ബഷീർ, സുജാത എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Advertisment