New Update
/sathyam/media/media_files/mLmfxKYA1Oij1dkHdupC.jpg)
പല്ലാവൂര്‍: പല്ലശ്ശന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സർക്കാർ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം പല്ലാവൂർ ഗവ:എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് എൽ. സായ് രാധ നിർവ്വഹിച്ചു.
Advertisment
വൈസ് പ്രസിഡന്‍റ് സി. അശോകൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ, പഞ്ചായത്ത് മെമ്പർ ഡി. മനുപ്രസാദ്, എസ്.എം.സി. ചെയർമാൻ എ. ഹാറൂൺമാസ്റ്റർ, പി ടി എ പ്രസിഡണ്ട് കെ. മോഹനൻ, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജാമോൾ, പ്രഭാത ഭക്ഷണം കൺവീനർ കെ.ഗിരിജ എന്നിവർ സംസാരിച്ചു. 2025 മാർച്ച് 31 വരെ പദ്ധതി തുടരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us