പറമ്പിക്കുളം വെള്ളം; എൽഡിഎഫിന് രഹസ്യ ഇടപാട് - പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പൻ

New Update
vanchana dinam

മുതലമട: പറമ്പിക്കുളം-ആളിയാർ കരാറിൽ നിന്നും കേരളത്തിന് അവകാശപ്പെട്ട മുഴുവൻ വെള്ളം ലഭിക്കാതിരുന്നത് എൽ.ഡി.എഫിൻ്റെ രഹസ്യ ഇടപാടുമൂലമെന്ന് ഡി.സി.സി.പ്രസിഡൻ്റ് എ. തങ്കപ്പൻ. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ കർഷക വഞ്ചനാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

കേരളത്തിന് അർഹതയുള്ള  7.25 ടി.എം.സി. വെള്ളത്തിൽ 1.55 ടി.എം.സി. ഓളം വെള്ളം ലഭിച്ചില്ല.കഴിഞ്ഞ സീസണിൽ തമിഴ്നാട് യഥേഷ്ടം വെള്ളം ഉപയോഗിച്ചപ്പോൾ  അവകാശപ്പെട്ട വെള്ളം ലഭിക്കാത്തതിനാൽ  നിരവധി കർഷകരുടെ രണ്ടാം വിള ഉണങ്ങി.വെള്ളമില്ലാതെ ഒന്നാം വിളയിറക്കാൻ കർഷകർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഉദ്യോഗസ്ഥരുടെയും ചിറ്റൂരിലെ നിയസഭാ പ്രതിനിധിയുടെയും പിടിപ്പുകേടാണ്.

കേരളത്തിൽ കൊയ്ത്ത് കഴിഞ്ഞ് നാലുമാസമായും നെല്ലളന്ന് തുക നൽകിയില്ല. ഇത്രയൊക്കെയായിട്ടും ചിറ്റൂർ നിയമസഭാ പ്രതിനിധി ഒരു വാക്കു പോലും മിണ്ടുന്നില്ല.പച്ച തേങ്ങ സംഭരണവും കൊപ്ര സംഭരണവും നിർത്തലാക്കിയതും പലിശ രഹിത വായ്പ നിർത്തലാക്കിയതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ മൂലമാണ്. ഇതു  തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങൾ നടത്തുമെന്നും എ.തങ്കപ്പൻ  പറഞ്ഞു.

കർഷകകോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.മോഹനൻ അധ്യക്ഷനായി.ഡി.സി.സി. വൈസ് പ്രസിഡന്റ്‌ സുമേഷ് അച്യുതൻ, കർഷക കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ബി.ഇക്ബാൽ, ഡി.സി.സി സെക്രട്ടറിമാരായ കെ.എസ്.തണികാചലം, കെ.സി.പ്രീത്, യൂ.ഡി.എഫ് ചെയർമാൻ പി.രതീഷ്, എൽ.എം.ബി ബാങ്ക് പ്രസിഡന്റ്‌ കെ.ഗോപാലസ്വാമി ഗൗണ്ടർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ  കെ മധു, ആർ.രഘുനാഥ് പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്ത്  പ്രസിഡന്റ് പി. എസ്‌. ശിവദാസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു, സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment