/sathyam/media/media_files/vana-maholsavam.jpg)
പാലക്കാട്: സാമൂഹ്യ വനവൽക്കരണ വിഭാഗം സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്നവന മഹോത്സവം ജില്ലാ തല ഉദ്ഘാടനം പി എം ജി ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാദ്ധ്യക്ഷ പ്രമീള ശശീധരൻ നാട്ടുമാവ്തൈ നട്ട് ഉദ്ഘാടനം ചെയതു.
/sathyam/media/media_files/vana-maholsavam-2.jpg)
ഈ സ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ ഐ എഫ് എസ് അദ്ധ്യക്ഷനായി. വനമിത്ര പുരസ്കാര സർട്ടിഫിക്കറ്റ് വിതരണം, വനം, വന്യജീവി, പരിസ്ഥിതി ഫോട്ടോ പ്രദർശനം എന്നിവ ഉണ്ടായി. പതിനഞ്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ 200 ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
/sathyam/media/media_files/vana-maholsavam-3.jpg)
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ.ടി.സിബിൻ, അസിസ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എസ് ഐ & പി ഒലവക്കോട് ഈ സ്റ്റേൺ സർക്കിൾ വി.അജയ് ഘോഷ്, പി എം ജി സ്കൂൾ പ്രിൻസിപ്പാൾ വി.എസ്. ഉഷ, എച്ച് എം.റ്റി നിർമ്മല, അഡ്വ: ലിജോ പനങ്ങാടൻ, അശ്വതി ഗജേന്ദ്രൻ, എം.രാജേഷ്, പി. ഉണ്ണികൃഷ്ണൻ, ജിയാസ് ജമാലുദ്ദീൻ ലബ്ബ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us