New Update
/sathyam/media/media_files/jiBohvQScKQPgS77HBYc.jpg)
പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പാലക്കാട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ വച്ച് ക്ഷേമനിധി ബോധവൽക്കരണ ക്യാമ്പും മരണാനന്തര ധനസഹായ വിതരണവും നടത്തി.
Advertisment
ബോർഡ് ചെയർമാൻ മുൻ എംഎൽഎ കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജോയ് മരണാനന്തര ധനസഹായമായ 1,12,481 രൂപ മരണപ്പെട്ട എം കൃഷ്‌ണദാസിന്റെ ഭാര്യ ഗീതയ്ക്ക് കൈമാറി.
ബോർഡ് ഡയറക്ടർ ടി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി ജയപാലൻ (ബോർഡ് ഡയറക്‌ടർ), കൃഷ്‌ണനുണ്ണി വാർഡ് മെമ്പർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സതീഷ് കുമാർ.വി.ആർ. സ്വാഗതവും സീനിയർ ക്ലർക്ക് ഗിരിജ.പി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us