Advertisment

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസിന്‍റെ നേതൃത്ത്വത്തിൽ എച്ച് ആർ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update
malambuzha mandalam congress committee-2

മലമ്പുഴ: എഴുപത്‌വയസ്സുവരെ ജോലി ചെയ്യാമെന്നിരിക്കെ, അറുപത് വയസ്സ് തികഞ്ഞവരോട് പിരിഞ്ഞു പോകാൻ പറയുന്ന നടപടി അവസാനിപ്പിക്കുക, മുപ്പതുവർഷമായി ജോലി ചെയ്യുന്ന എച്ച് ആർ തൊഴിലാളികൾക്ക് പിഎഫ്, ഇഎസ്ഐ സൗകര്യങ്ങൾ നടപ്പിലാക്കുക, മിനിമം വേതനമായ 755 രൂപ നടപ്പിലാക്കുകയും അരിയേഴ്സ് നൽകുകയും ചെയ്യുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, മലമ്പുഴ മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിൽ മലമ്പുഴ ഉദ്യാനത്തിനു മുന്നിൽ എച്ച് ആർ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി. 

Advertisment

malambuzha mandalam congress committee-3

ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയതു. മണലം പ്രസിഡന്റ് എ.ഷിജു അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് വാസു, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എം.സി. സജീവൻ, കെ.കെ. വേലായുധൻ, മലമ്പുഴ മണ്ഡലം സെക്രട്ടറിമാരായ നാച്ചി മുത്തു,സി. വിജയൻ, മലമ്പുഴ പഞ്ചായത്ത് മെമ്പർമാരായ ഹേമലത, ലീല,  തുപ്പളം രാജൻ തുടങ്ങിയവർ സംസാരിച്ചു. ശിവദാസൻ സ്വാഗതം പറഞ്ഞു.

Advertisment