/sathyam/media/media_files/XhK61T8JVsFyVrdtJxXk.jpg)
കരിമ്പ: ബഡ്‌സ് വാരാചരണത്തിന്റെ വൈവിധ്യമാർന്ന പരിപാടികളുടെ ഭാഗമായി കരിമ്പ സ്നേഹാലയത്തിൽ ഒരാഴ്ചത്തെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. വാരാചരണത്തിന്റെ ഭാഗമായി സ്നേഹാലയം അങ്കണത്തിൽ മൂന്ന് തെങ്ങിൻ തൈകൾ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
‘ഒരു മുകുളം ഫലവൃക്ഷത്തൈ നടലും’ സ്ഥാപനം ഒരുക്കലും ഉണ്ടായി. 11-നു ഗൃഹസന്ദർശനം,15-നു സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാകർത്തൃസംഗമവും നടക്കും. 16-നു ജില്ലാതല ബഡ്‌സ് സംഗമവും ഉണ്ടാകും. വൈജ്ഞാനിക പ്രദർശനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ശാരീരിക ബുദ്ധിമുട്ടുകൾമൂലം ഇത്തരം സ്ഥാപനങ്ങളിൽ എത്താൻ കഴിയാത്ത കുട്ടികൾക്കായി ഗൃഹസന്ദർശനം നടത്തും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റംലത്ത്, ജയ വിജയൻ, കെ. ചന്ദ്രൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സജ്‌ന സ്വാഗതവും വീരാൻ സാഹിബ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us