വിദ്യാർത്ഥികളുടെ സഹായത്താൽ രാമശ്ശേരിയിലെ ചാമി - പരുക്കി ദമ്പതികൾക്ക് 'സ്നേഹ വീട്'

New Update
students charity

എലപ്പുള്ളി: രാമശ്ശേരിയിലെ ചാമി - പരുക്കി വൃദ്ധ ദമ്പതികളുടെ വീട് നാലുവർഷം മുൻപുണ്ടായ പ്രളയത്തിൽ തകർന്നിരുന്നു. പ്ലാസ്റ്റിക് ഷീറ്റിൽ മറച്ച കുടിലിലാണ് ഇതുവരെ അവർ കഴിഞ്ഞിരുന്നത്. ഭരണാധികാരികളുടെ ഓഫീസുകൾ വർഷങ്ങളായി കയറിയിറങ്ങിയിട്ടും യാതൊരു ഫലവും ലഭിക്കാതിരുന്നപ്പോൾ എലപ്പുള്ളിയിലെ ആസാദ് വായനശാലാ പ്രവർത്തകരും ഗാർഡിയൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് അവരുടെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കി.

Advertisment

students charity-2

അവർക്കായി നിർമ്മിച്ച 'സ്നേഹ വീടി'ന്റെ ഉദ്ഘാടനം പ്രഭാകരൻ എംഎൽഎയും താക്കോൽ ദാനം ഗാർഡിയൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥി പ്രതിനിധികളും നിർവ്വഹിച്ചു. ക്ലാസ് മുറികളിൽ വെച്ച കാരുണ്യക്കുടുക്കയിൽ വിദ്യാർത്ഥികൾ നിക്ഷേപിച്ച നാണയത്തുട്ടുകൾക്കൊപ്പം സ്കൂൾ മാനേജ്മെന്റിന്റെ സഹായ ഹസ്തങ്ങൾ കൂടി നീണ്ടപ്പോൾ ആശ്രയമില്ലാതിരുന്ന വൃദ്ധ ദമ്പതികളുടെ സ്വപ്നഭവനം യാഥാർത്ഥ്യമായി.

വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക് ചെയർമാൻ റെന്നി വർഗ്ഗീസ്, പ്രിൻസിപ്പൽ ജീസൻ സണ്ണി, വൈസ് പ്രിൻസിപ്പൽ റൈനി സുനിൽ, അക്കാഡമിക് കോർഡിനേറ്റർ ബിജി ജേക്കബ്, നല്ല പാഠം അധ്യാപക കോർഡിനേറ്റർ ഷീജ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment