സ്വകാര്യ ബാങ്ക് നിക്ഷേപ തട്ടിപ്പ് നടത്തിയതായി ആരോപണം

author-image
ജോസ് ചാലക്കൽ
Updated On
New Update
press meet palakkad-3

പാലക്കാട്: തൃശൂർ ജില്ലയിലെ സ്വകാര്യ ബാങ്കായ പൂരം ഫിൻ സെർവ്വ് ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി ആരോപണം. ബാങ്ക് തകർന്നിട്ടും മാനേജർമാരെ പ്രലോഭിപ്പിച്ചും സമൂഹത്തിലെ നിരവധി പേരെ സ്വാധീനിച്ചും നിഷേപം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകനായ എം.എ. ജോസ്  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

18 ബ്രാഞ്ചുകളോടെയാണ് പൂരം ഫിൻ സെർവ്വ് പ്രവർത്തിച്ചിരുന്നത്. 10000 ൽ പരം നിക്ഷേപകരിൽ നിന്നായി കോടികൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. പാലക്കാട് തൃശൂർ ജില്ലകളിലെ നിക്ഷേപകരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. രണ്ട് വർഷമായിട്ടും നൽകിയ പണം തിരിച്ചു കിട്ടാത്തതുകൊണ്ട് നിക്ഷേപിച്ചവർ കടബാധ്യതയിലാണ്.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തരാത്തത് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. റിസർവ്വ് ബാങ്കിന്റെ അനുമതിയുള്ള പൂരം ഫിൻ സെർവ്വ് നിയമത്തിലെ പഴുതുകളെ ഉപയോഗിച്ചും ഉന്നതരെ സ്വാധിനിച്ചുമാണ് രക്ഷപ്പെടുന്നത്.

നിക്ഷേപ തട്ടിപ് സംബന്ധിച്ച് 10 ഓളം പോലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ല. പോലീസ് ചാർജ് ഷീറ്റ് തയാറാക്കാനൊ എഫ് ഐ ആർ ഇടാനൊ കേസ് കോടതിയിലെത്തിക്കാനൊ തയ്യാറാവുന്നില്ല.

റിട്ടേർഡ്പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പുരം ഫിൻ സെർവ്വ് ഉടമ ഉന്നതരെ സ്വാധീനിച്ച് സുഖലോലുപനായി ജീവിക്കുക്കയാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഡിഐജി, എഡിജിപി, എസ് പി, എ എസ് പി, റിസർവ്വ് ബാങ്ക്, വിജിലൻസ്, ഇകം ടാക്സ് എന്നിവർക്ക് നിരവധി പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലന്നും എം.എ. ജോസ്  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

നിക്ഷേപകരായ രാഹുൽ ഗോവിന്ദ്, വിജയൻ, സനോജ് വി.വി. എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment