ചിങ്ങം ഒന്ന് കരിദിനമായി കർഷകർ ആചരിക്കും

author-image
ജോസ് ചാലക്കൽ
Updated On
New Update
press meet palakkad-4

പാലക്കാട്: ചിങ്ങം ഒന്നിന് സർക്കാറിന്റെ കർഷക ദിനാചരണത്തെ തളളി കർഷകർ ചിങ്ങം ഒന്നിന് കർഷകർ കരിദിനാചാരണം സംഘടിപ്പിക്കും. നെൽക്കർഷകരെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കരിദിനാചരണം സംഘടിപ്പിക്കുന്നതെന്ന് കുഴൽമന്ദം ബ്ലോക്ക് കർഷക കൂട്ടായ്മ മുഖ്യ രക്ഷാധികാരി നെൽക്കതിർ അവാർഡ് ജേതാവ് കെ.എ.വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

കർഷകരുടെ ഓരോ ആവശ്യത്തിനും സമരം ചെയ്യേണ്ട അവസ്ഥയിലേക്കാണ് സർക്കാർ കർഷകരെ എത്തിച്ചിരിക്കുന്നത്. പൊള്ളയായ വാഗ്ദാനം മാത്രമാണ് സർക്കാരും സർക്കാർ അനുകൂല കർഷക സംഘടന ഭാരവാഹികളും നടത്തുന്നത്.

ജലസേചനം, പി ആർ എസ്, നെല്ല് സംഭരണം തുടങ്ങി എല്ലാറ്റിനും സമരം ആവശ്യമായി വന്നു. നെല്ല് അളന്ന് 5 മാസം കഴിഞ്ഞിട്ടും സംഭരണവില നൽകിയിട്ടില്ല. കർഷകരെ പലതരത്തിൽ വിഭജിച്ച് സംഭരണ വെട്ടിക്കുറക്കാനുളള നടപടിയാണ് സർക്കാർ നടത്തുന്നത്. കർഷരെ ഭിന്നിപ്പിച്ച് ഭരിക്കുന്ന സർക്കാർ നടപടിക്കെതിരെ ഒന്നിച്ച് പോരാടും.

ജല ദൗർലഭ്യം മൂലം ഒന്നാം വിള ഇഷ്വറൻസ് ഏർപ്പടുത്തണം. നെല്ല സംഭരണത്തിലെ ബാങ്കിംഗ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും കെ.എ. വേണുഗോപാൽ ആവശ്യപ്പെട്ടു. രക്ഷാധികാരികളായ സി. ബോസ്, പി.ആർ. കാണുകാരൻ, എം.സി. മുരളീധരൻ, അശോകൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment