ദേശീയ കർഷക സമാജം പാലക്കാട് കളക്ടറേറ്റ് മാർച്ച് നടത്തി

New Update
desheeya karshaka samajam

പാലക്കാട്: രണ്ടാം വിളയിൽ ഉത്പാദിപ്പിച്ച നെല്ല് സംഭരണവില സർക്കാരിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയ കർഷക സമാജം കളക്ടറേറ്റ് മാർച്ച് നടത്തി. ദേശീയ കർഷക സമാജം പാലക്കാട് ജില്ലാ പ്രസിഡന്റ് മുതലാംതോട് മണി കളക്ടറേറ്റ് മാര്‍ച്ച് ഉത്ഘാടനം ചെയ്തു.

Advertisment

കർഷകസംരക്ഷണസമിതി സംസ്ഥാനത്തൊട്ടാകെ ഓരോ പഞ്ചായത്തിലും ചിങ്ങം 1 കർഷകദിനത്തെ കരിദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ ദേശീയ കർഷക സമാജം എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും, സ്വകാര്യ മില്ലുടമകൾക്കു വേണ്ടി കർഷകരെ ദ്രോഹിക്കുന്ന സർക്കാരിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും മുതലാംതോട് മണി പറഞ്ഞു. 

ബി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.കെ.രാമദാസ് വണ്ടാഴി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഓനൂർപ്പള്ളം, വി.വിജയരാഘവൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഭഗവത്ദാസ് ചേരിങ്കൽ നന്ദി പറഞ്ഞു.

Advertisment