/sathyam/media/media_files/sU6ZaY0u6xZLSFfw32SU.jpg)
മുണ്ടൂർ: നിറം മങ്ങിയ പഠന ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 45 വർഷ കാലയളവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നു. 1978 ൽ സ്ഥാപിതമായ ജില്ലയിലെ തന്നെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം മുണ്ടൂർ എംഇഎസ് ഐടിഐയുടെ മിമ ഉദ്ഘാടനവും മഹാ സംഗമവും ഈ മാസം 26 ന് ഐടിഐ അങ്കണത്തിൽ നടത്തുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനവും കോർ കമ്മിറ്റി മീറ്റിംഗും ഐടിസിയിൽ നടന്നു.
എംഇഎസ് ഐടിഐ മുണ്ടൂർ അലുംനി എന്ന പേരിൽ ചേരുന്ന കൂട്ടായ്മ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനുഭവങ്ങൾ പങ്കുവെക്കലും കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടക്കും. സ്റ്റേജ് ഷോ, നൃത്ത സംഗീത ഹാസ്യ വിരുന്ന് എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാവും.
സ്വാഗതസംഘം യോഗത്തിൽ മധുസൂധനൻ അധ്യക്ഷനായി. ബൈജു ആന്റണി, ഷാഹിർ, ഉദയകുമാർ, മേനോൻ, സെൽവരാജ്, ഷിജു, ഹരി കൃഷ്ണൻ, ഐടിഐയിലെ അധ്യാപകരും വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു. വിഷ്ണു ദത്തൻ സ്വാഗതവും ഷഹദ് നന്ദിയും പറഞ്ഞു.
നാലര പതിറ്റാണ്ടു കാലത്തിനിടയിൽ ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. ഫോൺ :9447326626.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us