സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ഹോമിച്ചവരോട് രാജ്യം നീതി പുലർത്തിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം: വി.കെ ശ്രീകണ്ഠൻ എം.പി

New Update
sys convension

ചെർപ്പുളശ്ശേരി: ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ജീവൻഹോമിച്ച ധീരരായ പോരാളികളോട് രാജ്യം നീതി പുലർത്തുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാളികൾക്കിടയിൽ ഭാഷയിലും സംസ്‌കാരത്തിലും,ആചാരങ്ങളിലും, വിശ്വാസപ്രമാണങ്ങളിലും വൈവിധ്യങ്ങളുണ്ടായിട്ടും ലോകത്ത് ഒരു രാജ്യത്തിനും അവകാശപ്പാടാനാവാത്ത തരത്തിലുള്ള വിജയം നാം കൈവരിച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് ഭാരതത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സ്വാതന്ത്ര്യദിനത്തിൽ 'മതേതരത്വം ഇന്ത്യയുടെ മതം' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. പാരതന്ത്ര്യത്തിനെതിരായി അറിയപ്പെടുന്നവരും, അറിയപ്പെടാതെപോയവരുമായ അനേകായിരം പോരാളികളുടെ ജീവത്യാഗത്തിന്റെ ഫലമാണ് രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം. അവർ പോരാടിയത് രാജ്യത്തിന്റെ വരുംതലമുറയ്ക്കുവേണ്ടിയാണ്.

ഇന്നു രാജ്യം ലോകത്തിനു മുന്നിൽ തന്നെ ശക്തമായൊരു രാജ്യമായി ഉയർന്നിട്ടുണ്ടെങ്കിൽ കർഷകനും തൊഴിലാളി വർഗങ്ങളും അതത് കാലത്തെ ഭരണാധികാരികളുമെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ്. ഇന്ത്യയുടെ നേട്ടം ഏതെങ്കിലുമൊരാളുടെ നേട്ടമല്ലെന്നും രാജ്യത്തെ ജനങ്ങളെ ഭാഷയുടേയും വസ്ത്രത്തിന്റെയും ദേശത്തിന്റേയും പേരിൽ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും എം.പി വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാനവും പൈതൃകവുമായ മതേതരത്വം സംരക്ഷിക്കപ്പെടുക. വർഗീയത, അസഹിഷ്ണുത, വംശവെറി എന്നിവ ഇല്ലാതാക്കുക, ഏക സിവിൽ കോഡ് പോലെ വിവാദങ്ങളുണ്ടാക്കി വർഗീയ ചേരിതിരിവുകളുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന കുതന്ത്രങ്ങളെ തിരിച്ചറിയുക.മതേതര ചേരികൾ ശക്തിപ്പെടുക എന്നീ ആശയങ്ങൾ രാഷ്ട്ര രക്ഷാ സംഗമം മുന്നോട്ടുവെച്ചു.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ പ്രാർത്ഥന നടത്തി. ഡോ.ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ.അലവി, ഫൈസി കുളപ്പറമ്പ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം എന്നിവര്‍ പ്രസംഗിച്ചു.

സയ്യിദ് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി,കെ.സി അബൂബക്കർ ദാരിമി, സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം, മുഹമ്മദ് ഹസൻ പുത്തിരിപ്പാടം, സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട്, സി.മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂർ, ഹബീബ് ഫൈസി കോട്ടോപ്പാടം, സംസം ബശീർ, മുഹമ്മദ് ഫൈസി കരിമ്പ, എം.എം ബശീർ മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ വടക്കുമണ്ണ, റഹീം ഫൈസി അക്കിപ്പാടം, അഡ്വ.നാസർ കാളമ്പാറ, റഷീദ് കമാലി മോളൂർ, സൈനുൽ ആബിദീൻ മാസ്റ്റർ, കാദർ ദാരിമി, മംഗലശ്ശേരി വീരാൻ ഹാജി, കാജാ ദാരിമി, ടി.പി അബൂബക്കർ മുസ്ലിയാർ, അബബ്ദുൽകാദർ അൻവരി, അബ്ദുൽകാദർ ഫൈസി തലക്കശ്ശേരി, സിദ്ദീഖുൽ അക്ബർ ഫൈസി, കുഞ്ഞി മുഹമ്മദ് ഫൈസി മോളൂർ എന്നിവര്‍ പങ്കെടുത്തു.

ജി.എം സലാഹുദ്ദീൻ ഫൈസി സ്വാഗതവും പി.എം യൂസുഫ് പത്തിരിപ്പാല നന്ദിയും പറഞ്ഞു.

Advertisment