പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്ന് എൽഎസ്‌ഡി സ്റ്റാമ്പ്‌ പിടികൂടി - ഒരാൾ അറസ്റ്റിൽ

New Update
drugs crime palakkad-2

പാലക്കാട്: പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് റേഞ്ചും പാലക്കാട്‌ ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാമ്പ്‌ പിടികൂടി. 

Advertisment

കൊടൈക്കനാലിൽ നിന്നും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി പ്ലാറ്റ്ഫോo വഴി വരുമ്പോഴാണ് സംശയാസ്പദമായി കാണപ്പെട്ട കാസറഗോഡ് പീലിക്കോട് സ്വദേശി പ്രസൂൺ (30) എന്നയാളിൽ  നിന്ന് 29 എൽഎസ്‌ഡി സ്റ്റാമ്പ്‌ പിടികൂടിയത്.

കൊടൈക്കനാലിൽ റിസോർട്ട്  ജീവനക്കാരനായ ഇയാൾ കൂട്ടുകാർക്കിടയിൽ വിൽപ്പന നടത്തുവാൻ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ അറിഞ്ഞത്. പിടികൂടിയ എൽഎസ്‌ഡി സ്റ്റാമ്പുകൾക്ക് വിപണിയിൽ മൂന്ന് ലക്ഷത്തോള൦ രൂപ വില വരു൦.

ഓണത്തിനോടനുബന്ധിച്ച് ട്രെയി൯ മാർഗം ലഹരി കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ് ക്രൈ൦ ഇൻസ്‌പെക്ടർ എൻ.കേശവദാസ്, എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ, ആർപിഎഫ് എസ്ഐ ദീപക്.എ.പി, എഎസ്ഐമാരായ സജു.കെ, എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സ്സൈസ് പ്രൈവന്റീവ് ഓഫീസർ മാരായ കെ.രാജേഷ്, മുഹമ്മദ്‌ റിയാസ്, ടിഎസ്.സുമേഷ്, സിഇഒമാരായ ശ്രീകുമാർ വാക്കട, അബ്ദുൾ ബഷീർ എന്നിവർ നടത്തിയ പരിശോധനയിലാണ്  മാരക ലഹരി വസ്തുക്കൾ പിടികൂടിയത്.

Advertisment