/sathyam/media/media_files/Y6mrCLRc0BXhyH7818nv.jpg)
മലയാമ്പള്ളം സ്വദേശിനികളായ ലക്ഷമി, കുമാരി, സുനിത എന്നിവരെ ആദരിക്കുന്നു
കൊല്ലങ്കോട്: കർഷകദിനത്തിൽ വയലിൽ പണിയെടുക്കുന്ന മൂന്ന് സ്തീ തൊഴിലാളികളെ ജൈവകര്‍ഷകന്‍ കർഷകൻ ഓണപ്പുടവയും നെൽവിത്തും നൽകി ആദരിച്ചു. മലയമ്പള്ളം സ്വദേശിനികളായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി, ചാമുക്കുട്ടന്റെ ഭാര്യ കുമാരി, കുട്ടികൃഷ്ണന്റെ ഭാര്യ സുനിത എന്ന് വരെയാണ് മലയമ്പള്ളത്ത് ജൈവകർഷകൻ സീബീഷ് ആദരിച്ചത്.
മണ്ണിൽ പൊന്നു വിളയിച്ച് മനുഷ്യസമൂഹത്തിന് അന്നമൂട്ടുന്ന തൊഴിലാളി സമൂഹം എന്നും ആദരിക്കപ്പെടണം എന്ന സന്ദേശത്തിലാണ് കർഷകൻ സിബീഷ് മൂവരേയും ആദരിച്ചത്. കാലം മറന്നു വരുന്ന ജൈവകൃഷിരീതി തിരിച്ചെത്തിക്കാൻ കർഷകർക്കും സന്മനസ്സുണ്ടാവണമെന്നതും കർഷകന്റെ കർഷകന്റെ അഭ്യർത്ഥനയാണ് നവര, റാംലി, ഔഷധഗുണമുള്ള രക്തശാലി, നസർബൻ ഉൾപ്പെടെ അഞ്ചിനം വിത്തുകൾ കർഷകനു സ്വന്തമായ മലയമ്പള്ളം, മീരാൻച്ചള്ള, അയ്യൻ വീട്ടുച്ചുള്ള എന്നിവിടങ്ങളിലാണ് കൃഷിയിറക്കുന്നത്.
ഇത്തരം വിത്തുകൾ കൂടുതൽ പ്രയോഗത്തിലെത്താനുള്ള മാർഗ്ഗവും നടപ്പിലാക്കി വരുന്നുണ്ട്. ഒരു കർഷകന് ഒരു കിലോ വിത്തു വീതം നൽകും .ഇത് ഉപയോഗിക്കുന്ന ജൈവ കൃഷിരീതികളും കർഷകർക്ക് വിവരിച്ചു കൊടുക്കും. ഒരു കിലോവിത്തിൽ അമ്പത് കിലോ വരെ നെല്ല് ലഭിക്കും. ഇതിൽ നിന്നും ഒരു കിലോ ജൈവകർഷകൽ സിബീഷിനു തിരിച്ചു നൽകണം.
ഇപ്പോൾ കൂടുതൽ കർഷകർ സബീഷിനെ സമീപ്പിച്ച് ജൈവ ഇനം വിത്തുകൾ ശേഖരിച്ചു വരികയാണ്. നാട്ടിലുട നീളം വീണ്ടും മുൻകാലി ജൈവ കൃഷി സമ്പ്രദായം പ്രാബല്യലെത്തണമെന്നതാണ് പ്രകൃതി സ്റ്റേഹിയും പരോപകാരിയായ കർഷന്റെ സബീഷിന്റെ അഭിലാഷം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us