/sathyam/media/media_files/3CKt3YGPiscgW4WqY8kr.jpg)
പാലക്കാട്: നെല്ലു വിലയുടെ കേന്ദ്ര വിഹിതം കർഷകർക്ക് നേരിട്ടു ലഭ്യമാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. കേന്ദ്ര വിഹിതം പൊലും വിതരണം ചെയ്യാതെ കർഷകരുടെ ഓണം ദുരിതത്തിലാക്കിയ സംസ്ഥാന സർക്കാർ മാപ്പർഹിക്കുന്നില്ല. അധികാര സ്ഥാനത്തിരുന്നിട്ടും നെല്ല് വില കർഷകർക്ക് ലഭ്യമാക്കാൻ കഴിയാത്തതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർഷക സംരക്ഷകൻ എന്ന് അവകാശപ്പെടുന്ന മന്ത്രി കെ കൃഷ്ണൻ കുട്ടി രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 'ഓണം പട്ടിണിയിലാക്കരുത്' എന്ന് ആവശ്യപെട്ടുകൊണ്ട് ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ കാലത്ത് ലഭിച്ച വെള്ളത്തിന്റെ കണ്ടക്ക് പറഞ്ഞ് മേനി നടിച്ച ആളുകൾ ഇപ്പോൾ കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള ആർജവം കാണിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ ആവശ്യപെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു.
കെ. ഗോപാലസ്വാമി, യുഡിഎഫ് ചെയർമാൻ പി. രതീഷ്, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, ആര്‍. രാജമാണിക്യം, ആര്‍. സാദാനന്ദൻ, ഇ സച്ചിദാനന്ദൻ, സുരേഷ്ബാബു, ഹരിദാസ്, രാഘവൻ, ഭുവനദാസ്, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ. ബിനു, ആര്‍. ബാബു, ഉണ്ണികൃഷണർ എന്നിവർ പ്രസംഗിച്ചു. നൂറോളം ട്രാക്ടറുകൾ സമരത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us