സതീഷ് ബാബുവിന് ഗ്ലോബൽ ഹ്യൂമൻ പീസ് ഡോക്ടറേറ്റ് അവാർഡ്

New Update
mancheri satheesh babu
മഞ്ചേരി: കാൽ നൂറ്റാണ്ടുകാലത്തെ മാജിക്ക് ബോധവൽക്കരണ-സാമൂഹ്യ സേവന പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി മഞ്ചേരി സതീഷ് ബാബുവിന് ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് പദവി നൽകി ആദരിച്ചു. അഡ്വൈസറി ബോഡ് തലവൻ ഡോ.വളർമതിയുടെ വ്യക്തി നിർണയത്തിലൂടെയാണ് സെലക്ഷൻ ലഭിച്ചത്.
Advertisment

യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.മാനുവൽ, വൈസ് ചെയർമാൻ ഡോ.കെ. വെങ്കടേശൻ, ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഡോ.മുസ്തഫ എന്നിവർ ഒരുമിച്ചാണ് കോയമ്പത്തൂരിൽ നടന്ന ചടങ്ങിൽ പദവി നൽകിയത്.

സതീഷ് ബാബു 25 വർഷക്കാലമായി കേരളത്തിലെ എല്ലാ ജില്ലകളിലും, പോലീസ് സ്റ്റേഷൻ, വാഹന വകുപ്പ്, ഫയർ സ്റ്റേഷൻ, ജയിലുകൾ, സ്കൂളുകൾ, എക്സൈസ് ഓഫീസുകൾ, ആരോഗ്യ വകുപ്പ് കേന്ദ്രങ്ങൾ തുടങ്ങി വിവിധ വേദികളിലൂടെ മാജിക് പ്രദർശനം നടത്തിയിട്ടുണ്ട്.

ജനസമൂഹത്തിന് നന്മയേകുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളും സേവനങ്ങളും നൽകിയതിനാണ് ഡോക്ടറേറ്റ്. തന്റെ കൂടെ എന്നും കരുതലായി നിന്ന മതാപിതാക്കൾ, സഹോദരി സഹോദരങ്ങൾ, വിവിധ പോലീസ് ഉദ്യോഗസ്ഥർ, മന്ത്രിമാർ, ജയിലധികൃതർ തുടങ്ങിയ എല്ലാ സുമനസ്സുകളെയും സ്മരിക്കുന്നതായി പദവി സ്വീകരിച്ചുകൊണ്ട് സതീഷ് ബാബു പറഞ്ഞു.

സാമ്പത്തിക അഭിവൃദ്ധിക്കും സ്വയം തൊഴിലിനും സഹായകമായ ഒരു ധനകാര്യ സ്ഥാപനത്തിന്റെ മാർഗദർശിയും സാമൂഹ്യ പ്രവർത്തകനുമായ സതീഷ് ബാബു മഞ്ചേരി, മലയാള ചലച്ചിത്ര മേഖലയിൽ മികച്ച കഥാപാത്രങ്ങളും ഗ്രാമീണ ക്രമീകരണങ്ങളും വികസിപ്പിക്കുന്ന നല്ലൊരു തിരക്കഥാകൃത്തുമാണ്.

Advertisment