/sathyam/media/media_files/uCxLuUtyK80SyD3ZKDbH.jpg)
പാലക്കാട്: ദളിത് സമൂഹത്തിന്റെയും ട്രാൻസ്ജെഡർ വിഭാഗത്തിന്റെയും കഥ പറയുന്ന നീതി സിനിമയുടെ ട്രെയിലർ പ്രകാശനവും ഗാനപ്രകാശനവും ഓഗസ്റ്റ് 20 ന് ഒലവക്കോട് നടക്കും. സംവിധായകനായ ഡോ: ജെസ്സിയുടെ കഥാസമാഹാരമായ ഫ്സ്കിലെ മൂന്ന് കഥകളെ ആധാരമാക്കിയാണ് നീതി സിനിമയുടെ തിരക്കഥ രചിച്ചതെന്നും ഡോ. ജെസ്സി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദളിത് സമൂഹവും എൽജി വി ടി സമുഹവും നേരിടുന്ന വെല്ലുവിളികളും പ്രസ്തുത സമൂഹത്തിന്റെ കുട്ടിയെ ദത്തെടുക്കലുമുൾപ്പെടുന്ന മൂന്ന് വിഭാഗമായ മാണ് നീതിയുടെ കഥ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെയും മുഹർത്തങ്ങളെയും ആവിഷ്കരിച്ചിരിക്കുന്ന നീതിയിൽ 80% കഥാപാത്രങ്ങളും സാധാരണ ജനവിഭാഗമാണ്.
ട്രാൻസ്ജെഡർ വുമൺ നായികയാവുന്ന നീതിയിൽ ട്രാൻസ്ജഡർ മെന്നും നീതിയിലെ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ആദ്യമായി ട്രാൻസ്ജന്‍ഡര്‍ വുമണൻ സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും നിതിക്കുണ്ട്.
ഓഗസ്റ്റ് 20 ന് നടക്കുന്ന ട്രെയിലർ ഗാന പ്രകാശന ചടങ്ങിൽ രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കുമെന്നും ഡോ: ജെസ്സി പറഞ്ഞു. തിരക്കഥാകൃത്ത് ബാബു അത്താണി, നായിക രമ്യാ രമേഷ്, ഗായിക ആർ.എൽ.വി. ചാരുലത, ഗാനരചയ്താവ് മുരളി എസ്. കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us