/sathyam/media/media_files/eC2ZqC9ZQuDXBMtWSECW.jpg)
മണ്ണാർക്കാട്: പ്രത്യേക വാത്സല്യവും പരിചരണവും നല്‍കി പകൽ നേരങ്ങളിൽ ഭിന്നശേഷി കുട്ടികളെ പരിചരിച്ചു വരുന്ന കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബിആർസി സ്നേഹാലയത്തിൽ ഓണാഘോഷം നടത്തി. സ്നേഹാലയത്തിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോം എന്ന നിലയിൽ കല്ലടിക്കോട് റോട്ടറി ക്ലബ് ഓണക്കോടികൾ വിതരണം ചെയ്തു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി ആര്‍ വിജയ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ഏറ്റുവാങ്ങി. റോട്ടറി ലക്ഷ്യവും നിയോഗവും വിശദീകരിക്കുന്ന പ്രത്യേക പത്രിക അനാച്ഛാദനം ചെയ്തു. ബിജോയ് ഫാഷൻസിന്റെ റോയ് റോച്ചയെ ചടങ്ങിൽ ആദരിച്ചു.
റോട്ടറി അസിസ്റ്റന്റ് ആദർശ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി കെ ജയശ്രീ, ജിജിആര്‍ റോട്ടറി ഡിസ്ട്രിക്ട് മണികണ്ഠൻ, പ്രൊജക്റ്റ് ചെയർ സൈജു എബ്രഹാം, വാർഡ് മെമ്പർമാരായ റംലത്ത്, ജയ വിജയൻ, നീതു, മോഹനൻ, ചന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീജ, തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും നാടൻ പാട്ടും അരങ്ങേറി. കല്ലടിക്കോട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് ജി ആസാദ് സ്വാഗതവും, ബിആർസി അധ്യാപിക സജ്ന നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us