കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിൽ കൊതുക് ഉറവിടം നശിപ്പിക്കാൻ സമഗ്ര ആരോഗ്യ പരിപാടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update
karakurushi gramapanchayat

പാലക്കാട്: കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ലോക കൊതുക് ദിനാചരണം നടത്തി. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.പ്രേമലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രാധാ രുഗ്മിണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം. ബാലകൃഷ്ണൻ സംസാരിച്ചു.

Advertisment

ഇതിനോടനുബന്ധിച്ച് കാരാകുറുശ്ശി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. തുടർന്ന് നടന്ന കൊതുക് ഉറവിട നശീകരണ ബോധവൽക്കരണ സെമിനാറിന്  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ബെർലിറ്റ് മാത്യു എന്നിവർ നേതൃത്വം നൽകി.

ക്വിസ് വിജയികൾക്ക് സമ്മാനദാനം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.രശ്മി സ്വാഗതവും സി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 

Advertisment