സിഡിഎസ് പ്രസിഡൻ്റ് രേഖകൾ ഒപ്പിട്ടു നൽകുന്നില്ലെന്ന് പരാതി; മുന്നൂറോളം കുടുംബശ്രീ പ്രവർത്തകർ കൈകുഞ്ഞുങ്ങളുമടക്കം പ്രതിഷേധവുമായി പാലക്കാട് നഗരസഭയിലെ കുടുംബശ്രീ ഓഫിസ് ഉപരോധിച്ചു

New Update
palakkad municipality protest

കുടുംബശീ പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നു.

പാലക്കാട്: സിഡിഎസ് പ്രസിഡൻ്റ് റീത്ത അകാരണമായി അയൽക്കൂട്ട അംഗങ്ങളെ ബുദ്ധിമുട്ടിക്കുകയും കൈകൂലി നൽകാത്തത്തിനാൽ ബന്ധപ്പെട്ട രേഖകൾ ഒപ്പിട്ടു നൽകുന്നില്ലെന്ന പരാതിയുമായി നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലർ ജ്യോതി മണിയുടെ നേതൃത്തിൽ മുന്നോറോളം കുടുംബശീ പ്രവർത്തകർ കൈകുഞ്ഞുങ്ങളുമായി എത്തിനഗരസഭയിലെ കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു.

Advertisment

എന്നാൽ ആരോപണ വിധേയയായ സിഡിഎസ് പ്രസിഡൻറ് റീത്ത ഓഫീസിൽ എത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയുമായിരുന്നു. രോഷാകുലരായ പ്രതിഷേധക്കാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചെങ്കിലും ഈ വിഷയം തൻ്റെ അധികാര പരിധിയിൽ പെട്ടതല്ലെന്ന് അദ്ദേഹം അറിയിച്ചെങ്കിലും പ്രതിഷേധക്കാർ വിട്ടില്ല.

ഒടുവിൽ തിരുവനന്തപുരത്തുള്ള സംഘടനാ പ്രോഗ്രാം ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയും ഈ വിഷയത്തിൽ അദ്ദേഹം ഇടപെടാമെന്ന് പറഞ്ഞതായി സെക്രട്ടറി അറിയിച്ചെങ്കിലും ഓണ ചിലവിന് ലഭിക്കേണ്ട ലിങ്കേജ് ലോൺ തടസ്സപ്പെടുത്തിയത് ക്ഷമിക്കാനാവില്ലെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് താഴിട്ടു പൂട്ടുമെന്നും പറഞ്ഞു് പ്രതിഷേധക്കാർ കുടുബശ്രീ ഓഫീസിലേക്കെത്തുമ്പോഴെക്കും പോലീസ് എത്തിയിരുന്നു.

ഓഫീസിലെ മെമ്പർ സെക്രട്ടറിയുമായി പോലീസും കൗൺസിലർമാരും ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് രേഖകൾ ഒപ്പിട്ടു നൽകാമെന്ന ഉറപ്പിൽ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. കൗൺസിലർ ജ്യോതി മണിയോടൊപ്പം സാബ് ജോൺ, സുബാഷ് തുടങ്ങിയ കൗൺസിലർമാരും ഉണ്ടായിരുന്നു.

Advertisment