അന്യ സംസ്ഥാനങ്ങളില്‍ നിന്നും സ്ഥിരം കുറ്റവാളികളായ സ്ത്രീകള്‍ പാലക്കാട് ജില്ലയില്‍ എത്തുന്നുണ്ടെന്നും മുന്‍കരുതലുകള്‍ എടുക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പോലീസ് വിവിധ സ്ഥലങ്ങളില്‍ പതിച്ചു

New Update
warning stickers

പാലക്കാട്: ഓണംവരുന്നതോടെ ബസ്സുകളിലും തിരക്കുള്ള കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും സ്ഥിരം കുറ്റവാളികളായ സ്ത്രീകൾ ജില്ലയിൽ എത്താറുണ്ടെന്നും മോഷണം തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കണമെന്നുള്ള നിർദ്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകളാണ് ബസ് സ്റ്റാൻ്റ്, ബസ്സുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ഒട്ടിച്ചത്. യാത്രക്കാർക്ക് ബോധവൽക്കരണ ക്ലാസും നടത്തി.

Advertisment

തിരക്കുള്ള ബസ്സിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ സ്വർണ്ണമാല നഷ്ടപ്പെടുന്നതായി നിരവധി പരാതികൾ പോലീസിന് ലഭിക്കുന്നുണ്ട്. ആയതിനാൽ ബസ് യാത്രക്കാരും ജീവനക്കാരും ഈ കാര്യം ശ്രദ്ധിക്കേണ്ടതും സംശയാസ്പദമായ സംഭവങ്ങളും സാഹചര്യങ്ങളും പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുമാണെന്ന് പോലിസ് പറയുന്നു.

police warning

തിരക്കുള്ള ബസ്സിൽ സഞ്ചരിക്കുമ്പോൾ സ്വർണ്ണമാല ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രവുമായി ബന്ധിപ്പിക്കുക. ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും ആരെങ്കിലും, നിങ്ങളെ തിരക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആഭരണം നഷ്ടപ്പെട്ടിട്ടില്ല എന്ന ഉറപ്പുവരുത്തുക. വാനിറ്റി ബാഗിൽ നിന്നും വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എന്ന് യാത്ര അവസാനിക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തുക തുടങ്ങി നിർദ്ദേശങ്ങൾ മുന്നറിയിപ്പായി പോലീസ് പറയുന്നു.

പോലീസ് സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ: 100, 112, 0491 2537368, ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട്: 0491 2502375.

Advertisment