/sathyam/media/media_files/25lcXe3xAdyakUuqB3mT.jpg)
പാലക്കാട്: 95 വയസ്സായ ഗ്രോ വാസുവിനോട് ഐക്യപ്പെടുക എന്ന വാക്യം ഉയർത്തിക്കൊണ്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വിവിധ മനുഷ്യവകാശ പ്രവർത്തകരുടേയും, വിവിധ സംഘടന പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിക്ഷേധ ജാഥയും സമ്മേളനവും നടന്നു. ഐക്യദാർഢ്യസമ്മേളനം സാമൂഹ്യ പ്രവർത്തകനും പോരാട്ടം ചെയർമാനുമായ മുണ്ടൂർ രാവുണ്ണി ഉൽഘാടനം ചെയ്തു.
"സഖാവ് ഗ്രോ വാസുവിനോട് ഐക്യപ്പെടുക എന്ന് പറഞ്ഞാൽ നിലമ്പൂരിൽ രണ്ട് മാവോസ്റ്റ്കളെ വെടിവെച്ചു കൊന്നതിനെതിരെ, അവരുടെ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തതിനെതിരെ അദ്ദേഹമെടുത്ത നിലപാടിനോട് അദ്ദേഹമുയർത്തുന്ന നീതി ബോധത്തോട് ഐക്യപ്പെടുക എന്നാണ്. ഇത് സ്വാഭാവികമായി ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളോടുളള സമീപനത്തോടുളള പ്രതിക്ഷേധങ്ങളായി മാറുകയാണ്. " ഉദ്ഘാടകൻ മുണ്ടൂർ രാവുണ്ണി പറഞ്ഞു.
പ്രതിഷേധ സംഗമത്തിൽ വിളയോട് വേണുഗോപാൽ, വെൽഫെയർ പാർട്ടി നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ സുലൈമാൻ, ദളിത് നേതാവ് വാസു, വിളയോടി ശിവൻകുട്ടി, സജീഷ് കുത്തന്നൂർ, ഹരിദാസ് കല്ലടിക്കോട്, പ്യാരി സെയ്ത് മുഹമ്മദ്, വേലായുധൻ കൊട്ടേക്കാട്, മായാണ്ടി, സന്തോഷ് മലമ്പുഴ, അഖിലേഷ്, കാർത്തികേയൻ, റയ്മെന്റ് ആന്റണി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us