38 കോടി രൂപ മുതല്‍മുടക്കില്‍ നിർമ്മിക്കുന്ന മലമ്പുഴ റിങ് റോഡിലെ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update
malambuzha ring road bridge examination

പാലക്കാട്: 38 കോടി രൂപ മുതല്‍മുടക്കില്‍ നിർമ്മിക്കുന്ന മലമ്പുഴ റിങ് റോഡിലെ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ. മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴവരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 

Advertisment

മലമ്പുഴ എംഎല്‍എ എ.പ്രഭാകരൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ  വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധിക മാധവൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുമലത മോഹൻദാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തോമസ് വാഴപ്പിള്ളി തുടങ്ങിയവർ സന്നിഹിതരായി.

Advertisment