/sathyam/media/media_files/RLmRH2OvhCtrAHaEx3Mh.jpg)
പാലക്കാട്: കുറ്റകൃത്യങ്ങളിൽ ഇരകളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച വിശ്വാസ് അതിജീവിതർക്ക് ആശ്വാസമായി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്നു.
കഴിഞ്ഞ ഒരു വർഷം കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാനായി തയ്യൽ മെഷീനുകൾ, അതി ജീവിതരുടെ മക്കൾക്ക് രാധിക ദേവി വിദ്യാനിധി, നിർഭയ എൻട്രി ഹോമിലെ കുട്ടികളോടൊപ്പം ഓണാഘോഷം, മികച്ച പാരാ ലീഗൽ സന്നദ്ധ പ്രവർത്തകർക്ക് അന്താരാഷ്ട്ര നീതി ദിനത്തിൽ പുരസ്‌കാരം, നിയമ വിദ്യാർഥികൾക്കായി വേലായുധൻ നമ്പ്യാർ സംവാദ മത്സരം, ജില്ലയിലെ മികച്ച നിയമ വിദ്യാർത്ഥികൾക്ക് ഡോ. മാധവമേനോൻ പുരസ്‌കാരം, പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൈം കൗൺസലിങ് പരിപാടി, ചിറ്റൂർ വിശ്വാസ് സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസ്സുകളും, കോളേജ് വിദ്യാർഥികൾക്കായി സുരക്ഷാ ക്ലാസുകൾ, അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണം, മനുഷ്യകടത്തു വിരുദ്ധ ദിനാചരണം, ഭരണ ഘടനാ ദിനാഘോഷം, മഹിളാ മന്ദിരത്തിലും, വൃദ്ധ മന്ദിരത്തിലും ബാസൂരി ബാൻഡിന്റെ ആഭിമുഖ്യത്തിൽ സംഗീതപരിപാടി, ചിൽഡ്രൻസ് ഹോമുകളിലെ താമസക്കാർക്കായി ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി നിരവധി സ്തുതർഹ്യമായ പ്രവർത്തനങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്.
വിശ്വാസ് നിയമവേദി, ഉച്ചക്കൊരൂൺ, വോളന്റീർ ഗ്രൂപ്പ്, കോടതി വളപ്പിലെ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും പ്രവർത്തിച്ച് വരുന്നുണ്ട്. വിശ്വാസിന്റെ പ്രവർ ത്തനങ്ങൾ ദേശീയ തല ത്തിൽ വ്യാപിക്കുവാനായി വിശ്വാസ് ഇന്ത്യ രൂപീകരി ക്കുകയും എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ചാപ്റ്ററുകളും രൂപീകരിച്ചു.
വിശ്വാസിന്റെ പതിനൊന്നാം വാർഷിക യോഗം ഇന്ന് 5 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റുമായ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയിൽ ചേരും. ചടങ്ങിൽ മുൻ പോലീസ് സർജനും മെഡിക്കോ ലീഗൽ മേഖലയിൽ സമഗ്ര സംഭാവനകൾ ചെയ്ത ഡോ. പി. കെ. ഗുജ്‌റാലിനു വിശ്വാസിന്റെ ഹോണററി അംഗത്വം സമ്മാനിക്കും. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ്, വൈസ് പ്രസിഡന്റുമാരായ ബി. ജയരാജൻ, അഡ്വ. ദേവി കൃപ, സെക്രട്ടറി അഡ്വ. എൻ. രാഖി, ട്രഷറർ എം. ദേവദാസൻ എന്നിവർ സംസാരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us