/sathyam/media/media_files/I29tViRsfsiaHbF28kE6.jpg)
പാലക്കാട്: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും തലയൂരി നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള പഞ്ചായത്ത് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ കെ സുൽത്താൻ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
ആരോഗ്യ ചികിത്സയുടെ പൂർണ്ണ ഉത്തരവാദിത്വമുള്ള സർക്കാർ മുഴുവൻ ചെലവും ജീവനക്കാരിൽ അടിച്ചേൽപ്പിച്ച തലയൂരാൻ ശ്രമിച്ചതാണ് മെഡിസെപ്പ് പരാജയത്തിന്റെ പ്രധാന കാരണം. ജീവനക്കാരിൽ നിന്നും പ്രതിമാസം 500 രൂപ വീതം വർഷം 6000 രൂപ പിരിച്ചെടുക്കുന്ന സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നത് 5664 രൂപ മാത്രമാണ്.
സർക്കാരിന് ഈ മധ്യസ്ഥ കച്ചവടത്തിലൂടെ 336 രൂപയ്ക്ക് പുറമേ ജി എസ് ടി ഇനത്തിൽ 432 രൂപ ഉൾപ്പെടെ 768 രൂപ പ്രകാരം വർഷത്തിൽ 92 കോടി 16 ലക്ഷം രൂപ ലഭിക്കുന്നു. കൂടാതെ 2009 ജനുവരി ഒന്നിലെ മെഡിസെപ്പ് ബെഡ് ഡ്ഡോക്കുമെന്റ് പ്രകാരം ബജറ്റിൽ ജീവനക്കാരുടെ ചികിത്സയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്ന 230 കോടി രൂപ ചെലവഴിക്കാതെ ഒട്ടാകെ 322.1 6 കോടി രൂപ സർക്കാരിന് ലഭിക്കുകയും ചെയ്യുന്നു.
മെഡിസെപ്പ് നടപ്പാക്കുന്നതിന് മുമ്പ് 1960 ലെ മെഡിക്കൽ അറ്റൻഡൻസ് റൂൾസ് പ്രകാരം ജീവനക്കാരുടെ ചികിത്സയുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരുന്നു. ഓ. പി. വിഭാഗത്തിൽ നിന്ന് മരുന്നു വാങ്ങിയതിന് മെഡിക്കൽ റീ ഇമ്പേഴ്സ് ആനുകൂല്യം ജീവനക്കാർക്ക് ലഭിച്ചിരുന്നു.
ഈ ആനുകൂല്യം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, 24 മണിക്കൂറിൽ കൂടുതൽ കിടത്തി ചികിത്സിക്കുന്ന ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും പെൻഷൻകാർക്കും ചികിത്സാ ചെലവ് പൂർണ്ണമായും ലഭിക്കുന്നില്ല. സർവീസ് സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനും ആയുർവേദ ആശുപത്രികളെ കൂടി മെഡിസെപ്പിന്റെ പരിധിയിൽ പെടുത്തി കുറ്റമറ്റ രീതിയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ തയ്യാറാകണമെന്നും കത്തിലൂടെ എ കെ സുൽത്താൻ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us