/sathyam/media/media_files/VJ5khRhDWObcix4zgrOq.jpg)
പാലക്കാട്: രാത്രി കാലങ്ങളൽ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന സഘം അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18),ആലംകോട് ഒലവക്കോട് സ്വദേശി കൃഷ്ണ (23), പുത്തൂർ സ്വദേശി അർജുൻ (20), കൽപാത്തി വലിയപാടം സ്വദേശി വിശാൽ (18), പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് പാലക്കാട് ടൗൺ സൌത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 8ന് രാത്രി പാലക്കാട് ടൗണിലേക്ക് എത്തിയ കൊല്ലങ്കോട് സ്വദേശിയെ ആറ് പേരടങ്ങുന്ന സംഘം മൂന്ന് ബൈക്കുകളിലായി എത്തി അടിച്ചുവീഴ്ത്തി കൈവശം ഉണ്ടായിരുമന്ന 7200 രൂപയും, വിലപിടുപ്പുള്ള മൊബൈൽ ഫോണും കവർന്ന കേസ്സിൽ നടത്തിയ അന്വേഷണത്തിനിടേയാണ് പ്രതികള്‍ പിടിയിലാകുന്നത്.
പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസ് സബ് ഇൻസ്പെകട്ടർമാരായ പ്രവീൺ കെ.ജെ, എൌശ്വര്യ. സി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us