/sathyam/media/media_files/9Qn1OEiCgph6XIefvMQL.jpg)
മണ്ണാർക്കാട്: സേവ് സിപിഐ എന്ന പേരിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തി പാലക്കാട് സിപിഐ വിട്ട പ്രവർത്തകർ. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തന്നെ ശക്തമായി പ്രതിനിധാനം ചെയ്താണ് പാർട്ടി രൂപികരിക്കുന്നതെന്നും ചില നേതാക്കളുടെ അവസരവാദവും അഴിമതിയും ആദർശ വ്യതിയാനവും അംഗീകരിക്കാനാവില്ലെന്നും മുൻ ജില്ലാ കമ്മിറ്റി അംഗം പാലോട് മണികണ്ഠൻ പറഞ്ഞു.
മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നടത്തിയ വിശദീകരണ യോഗവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.'സംശുദ്ധ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ അഴിമതിയും'എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റും സാംസ്കാരിക പ്രഭാഷകനുമായ എ.പി.അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പികെവി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിക്ക് പ്രതികൂല കാലാവസ്ഥയിലും വൻ ജനാവലി പങ്കെടുത്തു.
ഞങ്ങളല്ല വിമതൻമാർ. മാധ്യമങ്ങൾ അങ്ങനെയൊരു പ്രയോഗം നടത്തുന്നത് ശരിയല്ല. ഈ പ്രസ്ഥാനത്തിന്റെ വിശുദ്ധി ഏറെ പ്രധാനമാണ്. ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടത്തും. കോൺഗ്രസിലേക്കോ ബിജെപി യിലേക്കോ ചേക്കേറി ആദർശം പണയപ്പെടുത്തുന്നവരല്ല ഞങ്ങളെന്നും മണികണ്ഠൻ പാലോട് പറഞ്ഞു.
ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. സി.കെ അബ്ദുറഹ്മാൻ, ടി.വി. ജോൺസൻ, കൊടിയൽ രാമകൃഷ്ണൻ, ടി.പി മുസ്തഫ, സി.ജയൻ തുടങ്ങിയവർ സംസാരിച്ചു. പാലോട് മണികണ്ഠൻ സെക്രട്ടറിയും, ആർ.രാധാകൃഷ്ണൻ, കൊടിയൽ രാമകൃഷ്ണൻ എന്നിവർ ജോ. സെക്രട്ടറിയുമായി നാൽപത്തി അഞ്ച് അംഗ ഭാരവാഹികളുടെ പ്രഖ്യാപനവും നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us