/sathyam/media/media_files/primary-health-centre-malambuzha.jpg)
മലമ്പുഴ: മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ തെരുവുപട്ടികളും അലഞ്ഞുതിരിയുന്ന പശു കൂട്ടവും മൂലം ജീവനക്കാരും രോഗികളും ഭീതിയിൽ. മഴക്കാലമായതിനാൽ കുട്ടികളുമായി എത്തുന്ന അമ്മമാരുൾപ്പെടെയുള്ള രോഗികളും ഇവിടത്തെ ജീവനക്കാരും പട്ടി കടിക്കുമോ, പശു കുത്തുമോ എന്ന ഭീതിയിലാണ്.
ആമ്പുലന്‍സടക്കം രോഗികളുമായി വാഹനങ്ങൾ വരേണ്ടതുള്ളതുകൊണ്ട് ഗെയ്റ്റ് അടച്ചിടാൻ നിർവ്വാഹമില്ലെന്നും പഞ്ചായത്ത് അധികൃതർക്ക് പരാതി കൊടുക്കാനിരിക്കയാണെന്നും ജീവനക്കാർ പറഞ്ഞു.
എന്നാൽ പശുക്കളെ മേയാൻ റോഡടക്കമുള്ള പൊതുസ്ഥലങ്ങളിലേക്ക് അഴിച്ചുവിട്ടാൽ നിയമ നടപടിയെടുക്കമെന്ന നോട്ടീസ് പശു വളർത്തുന്നവർക്ക് നൽകിയെങ്കിലും പശു ഉടമകൾ അത് കാര്യമായി എടുത്തില്ലെന്നതിനു തെളിവാണ് ഇതെന്നു നാട്ടുകാർ ആരോപിച്ചു.
/sathyam/media/media_files/primary-health-centre-malambuzha-2.jpg)
പഞ്ചായത്ത് അധികൃതരുടെ ഉത്തരവിന് പുല്ലു വില കൽപിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു. പണ്ടൊക്കെ തെരുവിലലയുന്ന പശുക്കളെ പിടിച്ചു കൊണ്ടുവന്ന് കെട്ടിയിടാൻ പഞ്ചായത്ത് വക ആലയുണ്ടായിരുന്നെന്നും ഇപ്പോൾ അത് ഓർമ്മ മാത്രമാണെന്നും പഴമക്കാർ പറഞ്ഞു.
ഉത്തരവുണ്ടായിട്ടും അത് വകവെക്കാതെ കാലികളെ പൊതു സ്ഥലങ്ങളിലേക്കും റോഡിലേക്കും അഴിച്ചുവിടുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും എന്നിട്ടും നിർത്തിയില്ലെങ്കിൽ പിടിച്ചുകെട്ടി ലേലം വിളിക്കൽ നടപടിയും മറ്റു നിയമ നടപടികളും സ്വീകരിക്കുമെന്ന് മലമ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാരി പറഞ്ഞു.
പട്ടിശല്ല്യത്തെ കുറിച്ച് പഞ്ചായത്തിൽ പരാതിനൽകിയിട്ട് ആറുമാസം കഴിഞ്ഞെങ്കിലും നടപടിയായില്ലെന്നും പശു ശല്യത്തിനെതിരെ പരാതി നൽകുമെന്നും ജീവനക്കാരും രോഗികളും പശുക്കളേയും പട്ടികളേയും പേടിച്ചാണ് ഇവിടെ കഴിയുന്നതെന്നും കടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ജയപ്രസാദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us