New Update
/sathyam/media/media_files/tree-ballen-malambuzha.jpg)
മലമ്പുഴ: പാമ്പുവളർത്തൽ കേന്ദ്രത്തിനടുത്തുള്ള ചെക്ക്ഡാം പാലത്തിനരികെ നിന്നിരുന്ന വൻ ആൽമരം, ഇന്നലെ രാത്രി ഉണ്ടായ കാറ്റും മഴയിലും കടപുഴകി വീണു. വിനോദ സഞ്ചാരികൾക്കായി ബോട്ട് സർവ്വീസ് നടത്തുന്ന ചെക്ക്ഡാമിലേക്കാണ് വീണത്.
Advertisment
/sathyam/media/media_files/tree-fallen-on-malambuzha.jpg)
പകൽ സമയമായിരുന്നെ ങ്കിൽ ബോട്ട് സഞ്ചാരികൾ ഉണ്ടാകുമായിരുന്നു. റോഡിലേക്കാണ് വീണിരുന്ന തെങ്കിൽ ഗതാഗത തടസ്സം ഉണ്ടാകുമായിരുന്നു. പാലക്കാട് നഗര തിരക്കിൽ പെടാതിരിക്കാൻ കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന ചരക്ക് വാഹനങ്ങളടക്കം കൊയമ്പത്തൂരിലേക്ക് പോകുന്നത് ഇതുവഴിയാണ്.
പരിസരത്ത് ഇനിയും അപകടം വരുത്തി വെക്കാവുന്ന തരത്തിൽ മരങ്ങൾ നിൽക്കുന്നുണ്ടെന്നും കാറ്റും മഴയും ശക്തമാകുമ്പോൾ മറിഞ്ഞു വീണ് അപകടം ഇല്ലാതാക്കാൻ അവ മുറിച്ചു മാറ്റണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറടക്കം നാട്ടുകാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us