New Update
/sathyam/media/media_files/mVElGFDDUZuwxFhOvUIj.jpg)
മലമ്പുഴ: ഒട്ടേറെ വയോധികർ താമസിക്കുന്ന കൃപാസദൻ വൃദ്ധമന്ദിരവും ധാരാളം വീടുകളുമുള്ള കൃപാസദൻ റോഡിൽ അഗാധ ഗർത്തം. റോഡ് മുറിച്ചു കടക്കുന്ന ചാലിൽ കോൺഗ്രീറ്റ് സ്ലാബ് ഇടാത്തതു കൊണ്ടാണ് ഇത്തരം ഗർത്തം രൂപപ്പെടുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
Advertisment
/sathyam/media/media_files/SWQe8BhJIKoJ1YQZIcQG.jpg)
മഴക്കാലമായാൽ മഴ വെള്ളം ചാലിലൂടെ ഒഴുകുമ്പോൾ മണ്ണ് ഒലിച്ചു പോയാണ് ഇങ്ങനെ ഗർത്തം രൂപപ്പെടുന്നത്. അധികൃതരെ അറിയിച്ചാൽ മണ്ണിട്ട് മൂടി പ്രശ്നം പരിഹരിക്കും. പക്ഷെ അടുത്ത മഴക്കാലം വന്നാൽ വീണ്ടും പൂർവസ്ഥിതിയിലാകുമെന്നും സ്ലാബ് ഇട്ട് മൂടിയാൽ മാത്രമേ ശാശ്വത പരിഹാരമാകുകയുള്ളൂവെന്നും പരിസരവാസികൾ പറഞ്ഞു.
ഗർത്തം ശ്രദ്ധിച്ചില്ലെങ്കിൽ കാൽനടയാത്രക്കാരും വാഹനങ്ങളും ഗർത്തത്തിൽ കുടുങ്ങുകയും ഗർത്തത്തിന്റെ വ്യാപ്തി കൂടുമെന്നും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us