New Update
/sathyam/media/media_files/road-collapsed-malambuzha.jpg)
പാലക്കാട്: പാലക്കാട് നിന്നും ഒലവക്കോട്ടേക്ക് പോകുന്ന റോഡിൽ വിക്ടോറിയ കോളേജ് - ചിന്മയ കോളേജ് ജംഗ്ഷനിൽ വീണ്ടും കുഴി പ്രത്യക്ഷപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ പോകുന്ന ഈ റോഡിലെ കുഴി അടച്ചിരുന്നെങ്കിലും ശരിയാംവിധം ടാർ ചെയ്യാതെ കുറച്ച് മെറ്റലും പാറപ്പൊടിയുമിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Advertisment
/sathyam/media/media_files/road-collapsed-malambuzha-2.jpg)
എന്നാൽ മഴ പെയ്തതോടെ വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ ഇളകി പോവുകയും പാറപ്പൊടി ഒലിച്ചു പോവുകയും ചെയ്തതോടെ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടു. ശരിയാംവിധം ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us