New Update
/sathyam/media/media_files/9MuDOqx9SaHVOvor5lkC.jpg)
മലമ്പുഴ: കെ.എസ്.എസ്.പി.യു മലമ്പുഴ ബ്ലോക്കും അകത്തേത്തറ യൂണിറ്റും സംയുക്തമായി ബ്ലോക്ക് രക്ഷാധികാരി കുട്ടപ്പൽ മാസ്റ്റർ അനുസ്മരണം അകത്തേത്തറ പി.എസ് എസ് സ്ക്കൂളിൽ യൂണിറ്റ് പ്രസിഡന്റ് ജി.ബാലഗംഗാധരന്റെ അദ്ധ്യക്ഷതയിൽ നടത്തി.
Advertisment
ജില്ലാ സെക്രട്ടറി പി.എൻ മോഹൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.രാമകൃഷ്ണൻ, കെ.രാധാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി ജയപാലൻ, വാർഡ് മെമ്പർ ഹേമ, ജില്ലാ ട്രഷറർകെ.കെസതീശൻ, ബ്ലോക്ക് ജോ സെക്രട്ടറി ബി എസ് വേണുഗോപാൽ, പി.വി സുന്ദരൻ, കെ ജി ശ്രീധരൻ മാസ്റ്റർ, എ. രാമ പൈ മാസ്റ്റർ, എൻ ത്യാഗരാജൻ, ടി.സി കൃഷ്ണൻ എന്നിവർ അനുശോചന പ്രസംഗം നടത്തി. ബ്ലോക്ക് സെക്രട്ടറി പി.വി ചന്ദ്രൻ സ്വാഗതവും യൂണിറ്റ് സെകട്ടറി സി.ജയരാമൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us