New Update
/sathyam/media/media_files/WK7QXWAuLE7NCcCC9EHj.jpg)
മലമ്പുഴ: ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലമ്പുഴ എസ്‌പി ലൈനിൽ മരങ്ങൾ വീണു. വീടുകളുടെ വശങ്ങളിൽ വീണതിനാൽ അപകടങ്ങൾ ഒന്നും തന്നെയില്ല. പക്ഷെ ഇനിയും ധാരാളം മരങ്ങൾ അപകടകരമായി നിൽക്കുന്നുണ്ടെന്ന് എസ്‌പി ലെയിൻ താമസക്കാർ പറഞ്ഞു.
Advertisment
/sathyam/media/media_files/prRLDVzjYOBrApo7B0Cp.jpg)
മലമ്പുഴ ഡാം പണിയുന്ന കാലഘട്ടത്തിൽ തമിഴ് നാട്ടിൽ നിന്നും വന്ന പണിക്കാർക്ക് താമസിക്കാൻ പണിത ലെയിൻ വീടുകളാണ് എസ്‌പി ലെയിനില്‍. അറുപത് വർഷത്തിലേറെ പഴക്കമുള്ള വീടുകളാണ് എസ്‌പി ലെയിലിലുള്ളത്.
അറ്റകുറ്റ പണികൾ നടത്താത്തതു കൊണ്ട് പല വീടുകളും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ്. വീടുകൾ അറ്റകുറ്റപണികൾ നടത്തുകയോ ഇവിടത്തെ താമസക്കാരെ പുനരധിവസിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us