എകെഎസ്‌ടിയു പാലക്കാട് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

New Update
akstu

പാലക്കാട്: യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ ഉത്തരവുകളിറക്കുകയും നിയമങ്ങൾ വളച്ചൊടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സംഘം വിദ്യാഭ്യാസ മേഖലക്ക് ശാപമായി മാറിയെന്ന് എകെഎസ്‌ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: പി.എം. ആശിഷ് മാസ്റ്റർ. വിദ്യാഭ്യാസ മേഖലിയിലെയും അദ്ധ്യാപകരുടെയും പ്രശ്നപരിഹാരമാവശ്യപ്പെട്ട് എകെഎസ്‌ടിയു കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദിലാടനം ചെയ്ത് സംസാരിക്കുയായിരുന്നുആശിഷ് മാസ്റ്റർ. 

Advertisment

വിദ്യാഭ്യാസ ശാക്തികരണ നിലപാടുകളെ തകിടം മറിക്കുന്ന തരത്തിലാണ് ചില ഉദ്യോഗസ്ഥ ലോബികൾ പെരുമാറുന്നത്. സർക്കാർ നയത്തിന് വിരുദ്ധമായി ചില എയ്ഡഡ് മാനേജ്മെന്റുകളെ പ്രീതിപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ ചേതോവികാരം എന്താണെന്ന് തിയറിയാനും അത് അവസാനിപ്പിക്കാനും എകെഎസ്‌ടിയു പ്രതിജ്ഞാബന്ധമാണ്.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നത് ഇടത് വാഗ്ദാനമാണ് അത് നടപ്പിലാക്കണമെന്ന ആവശ്യത്തിൽ നിന്ന് എകെഎസ്‌ടിയു പിൻമാറില്ല. സ്പഷലിസ്റ്റ് അധ്യാപകരും പ്രീ പൈമറി അധ്യാപകരും അഭിമുരിക്കുന്ന പ്രശ്റങ്ങൾ ചെറുതല്ല.

സർക്കാറിന്റെ സാമ്പത്തിക പ്രയാസം പരിഹരികേണ്ടത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും ഇല്ലാതാക്കിയുമാവണമെന്ന മണ്ടൻ ഉപദേശങ്ങൾക്ക് സർക്കാർ ചെവികൊടുക്കാതിരിക്കണം. ആനുകൂല്യ നിഷേധം ലോക സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട് ഉദ്യോഗസ്ഥ പൊതു സമൂഹ മനോഭാവം അന്നു കുലമാകാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പിലാകേണ്ടതെന്നും ആ ശിഷ് മാസ്റ്റർ പറഞ്ഞു.

ജില്ല പ്രസിഡണ്ട് സി. രണദിവെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. സതീഷ് മോൻ, മുൻ സംസ്ഥാന പ്രസിഡണ്ട് പി.കെ. മാത്യു, പെൻഷൻ കൗൺസിൽ സെക്രട്ടറി കെ. കൃഷ്ണൻ കുട്ടി, ജോയന്റ് കൗൺസിൽ സെക്രട്ടറി എം.എൻ. പ്രജിത, എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി എം.എൻ.വിനോദ്, സംസ്ഥാന ഭാരവാഹികളായ എൻ. ഉണ്ണികൃഷ്ണ പിള്ളൈ, എസ്. ജ്യോതി,കെ.കെ. സുരേന്ദ്രൻ, ലിന്റൊ വേങ്ങശ്ശേരി എന്നിവർ സംസാരിച്ചു.

Advertisment