/sathyam/media/media_files/uC8xKzmlCEMUY1vU7YXi.jpg)
കല്ലേക്കുളങ്ങര: ജീവിതത്തിൻ്റെ അനുഭവങ്ങൾ കാച്ചിക്കൂറുക്കി ചാലിച്ചെഴുതുന്നതാണ് ഹൃദയഹാരിയായ കവിതകളെന്ന് ഗാന രചിയിതാവും സംഗീതജ്ഞനുമായ എ.വി.വാസുദേവൻ പോറ്റി. രാജേന്ദ്രൻ മാന്നാട്ടിൽ രചിച്ച "ഹൃദയതാളം " കവിതാ സമാഹാരത്തിൻ്റെ ഓഡിയോ വെർഷൻ പ്രകാശനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയസ്പർശിയായ അനുഭവങ്ങൾ ഉള്ളവർക്കേ നല്ലൊരു എഴുത്തുകാരനും കവിയുമാവാൻ കഴിയുള്ളുവെന്നും എ. വി വാസുദേവൻ പോറ്റി പറഞ്ഞു.
കല്ലേകുളങ്ങര പൂജാനഗർ റസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഗോപിനാഥ് അദ്ധ്യക്ഷനായി. പി.സി.പിള്ള, മേജർ സുധാകരൻ പിള്ള, അമ്മുകുട്ടി, സുമ, സോമൻകുറുപ്പത്ത്, എന്നിവർ പ്രസംഗിച്ചു. രചിയിതാവു് രാജേന്ദ്രൻ മാന്നാട്ടിൽ മറുപടി പ്രസംഗം നടത്തി.
അണിയറ ശിൽപികളായ ഗാനരചിയിതാവു് രാജേന്ദ്രൻ മാന്നാട്ടിൽ, സംഗീത സംവിധായകൻ സജിത് ശ ങ്കർ, ഗായകരായ സുമ കല്ലേ കൂളങ്ങര, വിഷ്ണുദാസ്കല്ലേ കുളങ്ങര (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) അനിൽ കുമാർ കല്ലേ കുളങ്ങര, ഓടക്കുഴൽ വിദ്വാൻ ജയൻ കല്ലേ കുളങ്ങര എന്നിവരെ മൊ മൻ്റയും പൊന്നാടയും നൽകി ആദരിച്ചു.