മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ കാരക്കാട്, തൂപ്പള്ളം, കാഞ്ഞിരക്കടവ് വാരണി അക്കരക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മലമ്പുഴ പഞ്ചായത്തിൻറെ രൂപീകരണകാലത്തോളം പഴക്കമുണ്ട് അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെ ഉള്ള മുഖം വീതി കൂട്ടൽ എന്ന മുദ്രാവാക്യത്തിനും.
കടുക്കാംകുന്നം മേൽപ്പാലം തുടങ്ങുന്ന റോഡിൽ നിന്നും വാരണി ഭാഗത്തേക്കുള്ള റോഡിൽ ഇടുങ്ങിയ റോഡിൻറെ ദുരവസ്ഥയാണ് ഇതിൽ പ്രധാനം. മുന്നോട്ടു നീങ്ങുമ്പോഴത്തേക്ക് ഇപ്പോൾ പാലത്തിൻ്റെ തകർച്ചയും അവരുടെ ദുരിത കഥകൾക്ക് ബലം കൂട്ടുന്നു.
പ്രളയകാലത്ത് തകർന്ന പാലം നിർമ്മിക്കുന്നതിന് വേണ്ടി നിരവധി ഉറപ്പുകൾ വന്നെങ്കിലും ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. മലമ്പുഴ പഞ്ചായത്തിലെ മൂന്നു വാർഡുകളിലെ ജനങ്ങളാണ് ഈ റോഡിന്റെയും പാലത്തിൻറെയും ശോചയാവസ്ഥയിൽ ദുരിതക്കയത്തിൽ ആകുന്നത്.
തകർന്ന പാലം ഭാഗികമായി നേരെയാക്കിയെങ്കിലും മാസങ്ങൾക്കുള്ളിൽ വീണ്ടും തകരുകയാണ് ഉണ്ടായത്. കാരക്കാട് കുനുപ്പുള്ളി തുപ്പള്ളം ഭാഗങ്ങളിലുള്ളവർക്ക് പാലക്കാട് എത്തുന്നതിന് എളുപ്പമാർഗമാണ് വാരണിപ്പാലം വഴിയുള്ള യാത്ര.
കുനുപ്പുള്ളി പാലക്കാട് ബസ് സർവീസ് ഉള്ളപ്പോൾ ഈ മേഖലയിലുള്ളവർ ടൗണും ആയി ബന്ധപ്പെടുന്നതിന് സൗകര്യമായിരുന്നു. ഇപ്പോൾ വാരണയിൽനിന്ന് ഓട്ടോയിലോ മറ്റു ഇരുചക്ര വാഹനങ്ങളിലോ വേണം കടുക്കാംകുന്നിൻ എത്തി പാലക്കാടിന് പോകാൻ. അല്ലെങ്കിൽ തൂപ്പള്ളം വഴി കൊട്ടേക്കാട്ട് എത്തി വേണം പാലക്കാട്ടിലെത്താൻ.
തുടർക്കഥയെന്നോണം പ്രദേശവാസികളുടെ ഏക ആരോഗ്യസേവനത്തിനായുള്ള ഹോമിയോ ഡിസ്പെൻസറി പൊളിച്ചിട്ട് നാലു വർഷത്തോളമായി. ഇപ്പോഴും ചോർന്നൊലിക്കുന്ന നിലയിലാണ് പണിതീരാത്ത ഈ കെട്ടിടം. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്.
4, 5, 6 വാർഡുകൾ ചേർന്ന ഈ മേഖലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ക്ഷീര കർഷകരും, നെൽ കർഷർ, മറ്റു ജോലിയുള്ളവരും മറ്റും യാത്ര ക്ലേശം കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യമാണ് ഇത്തരം വിഷയങ്ങളിലൂടെ ഈ വാർഡുകൾ അഭിമുഖികരിക്കുന്നത്.
ഗ്രാമ സഭകളും തിരഞ്ഞെടുപ്പുകളും ഈ വിഷയങ്ങൾ എല്ലാം ചുടു പിടിക്കാറുണ്ടെങ്കിലും പിന്നിടെല്ലാവരും മറക്കും. ഇനിയെങ്കിലും വിഷയങ്ങൾ പഠിക്കാനും പരിഹരിക്കാനും തയ്യാറായില്ലെങ്കിൽ തുടർ സമരങ്ങൾ നത്തേണ്ടിവരുമെന്ന് നാട്ടുകാർ പറഞ്ഞു.