കിലയുടെ നേതൃത്വത്തിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമഗ്ര വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

New Update
kila workshop

നെന്മാറ: ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം എല്ലാ കുട്ടികളിലും എത്തുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പാക്കാനുള്ള ദ്വിദിന പരിശീലനം കിലയുടെ നേതൃത്വത്തിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.

Advertisment

സ്ഥിരം സമിതി അധ്യക്ഷൻ കെ. രാജൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് സി. ലീലാമണി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് എ. ഹാറൂൺ ആമുഖ പ്രഭാഷണം നടത്തി.

കില റിസോഴ്സ് പേഴ്സൺമാരായ സി. മോഹൻദാസ്, ടി.ജയപ്രകാശ്, എൽ തോമസ്, കെ. മോഹൻദാസ്, സി ശ്രീനിവാസൻ, എം ഗീത എന്നിവർ നേതൃത്വം നൽകി. നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നും വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികളും നിർവ്വഹണ ഉദ്യോഗസ്ഥരുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

Advertisment