മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മഴക്കോട്ട് വിതരണം ചെയതു

author-image
ജോസ് ചാലക്കൽ
Updated On
New Update
raincoat distribution

മലമ്പുഴ: സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയുടെ ആഭിമുഖ്യത്തിൽ മലമ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മഴക്കോട്ട് വിതരണവും ആരോഗ്യ ഇൻഷൂറൻസ് ബോധവൽക്കരണ ക്ലാസും നടത്തി.

Advertisment

സോണൽ മാനേജർ മേനോൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സുജിത് അദ്ധ്യക്ഷനായി. ഇൻഷൂറൻസ് ടെറിട്ടറി മാനേജർ പി.ശ്രീകുമാർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഇൻഷൂറൻസ് അസിസ്റ്റന്റ് മാനേജർ എബിൻ എസ്. വൈ തിരി ക്ലാസ് നയിച്ചു.