പാലക്കാട് ജില്ലാ ജയിലിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടന്നു

author-image
ജോസ് ചാലക്കൽ
New Update
flag off function

പാലക്കാട്: പാലക്കാട് ജില്ല ജയിലിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മലമ്പുഴ എംഎൽഎ പ്രഭാകരൻ നിർവഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള തുക ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.  

Advertisment

ജില്ലാ സെഷൻ ജഡ്ജ്, കളക്ടർ, ജില്ലാ അഡി സുപ്രണ്ട് ഓഫ് പോലീസ് , ഡിഎംഒ, എംപ്ലോയ്മെന്റ് ഓഫീസര്‍, ഡിഇഒ, കൃഷി ഓഫീസർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ വ്യവസായ ഓഫീസർ, ഒറ്റപ്പാലം എംഎല്‍എ, സാമൂഹ്യ പ്രവർത്തകൻ ഭവദാസ്, അഡി. ജില്ലാ പ്രൊബേഷൻ ഓഫീസർ, മനുഷ്യാവകാശ കമ്മീഷൻ രജിസ്ട്രാർ, ജില്ലാ ജയിൽ സുപ്രണ്ട് എന്നിവർ സംബന്ധിച്ചു.

15 വർഷം പൂർത്തിയായതിനാൽ നിലവിലെ വാഹനം  ഉപയോഗിക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിലാണ് എംഎല്‍എ ബൊലേറോ ജീപ്പ് ജയിലിനായി നൽകിയത്.

Advertisment