പാലക്കാട്: വയനാട് പ്രകൃതി ദുരന്തത്തിൽ ജീവനും ജീവിതവും നഷ്ടപെട്ട സഹോദരങ്ങൾക്കായ് മലമ്പുഴ ഗുരുമന്ദിരത്തിൽ വിളക്കുകൾ തെളിച്ച് കൂട്ടപ്രാർത്ഥന നടത്തി.
വയനാട് ഉരുൾപൊട്ടി ഉണ്ടായ വലിയ അപായത്തിൽ ജീവൻ നഷ്ടമായ ജീവിതം നഷ്ടമായ നൂറുകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന തീരാ കണ്ണീരിന് ആശ്വാസം ഉണ്ടാകണമേ എന്ന പ്രാർത്ഥനയുമായി മലമ്പുഴ ഗുരുമന്ദിര സമിതിയുടെ മലമ്പുഴ എസ്എൻ ഗുരു മന്ദിരത്തിൽ വെച്ച് നടത്തിയ പ്രാർത്ഥനാ യോഗത്തിന് ഗുരുമന്ദിരം പ്രസിഡണ്ട് എ.ഷിജു സെക്രട്ടറി സന്തോഷ് മലമ്പുഴ എന്നിവർ നേതൃത്വം നൽകി.
പി.സുരേഷ് ബാബു, പി. അശോകൻ, വി.ചന്ദ്രൻ, ഇ.വി.കോവളം, സിന്ധു കുമാർ, രാജു നവോദയ, അപ്പുകൂട്ടൻ കളത്തിൽ, ലിൻസി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.