പാലക്കാട്‌ ജില്ലാ മൗണ്ടനേറിങ്ങ് അസോസിയേഷന്റ നേതൃത്വത്തിൽ പല്ലശ്ശനയിലെ വാമലയിൽ ട്രക്കിങ്ങും പൊതുയോഗവും സംഘടിപ്പിച്ചു

New Update
palakkad district mountainering association

പാലക്കാട്‌: ജില്ലാ മൗണ്ടനേറിങ്ങ് അസോസിയേഷന്റ നേതൃത്വത്തിൽ പല്ലശ്ശനയിലെ വാമലയിൽ വെച്ച് യോഗവും - ട്രക്കിങ്ങും നടത്തി. അസോസിയേഷൻ പ്രസിഡന്റ്‌ റംഷാദ് കെ കെ ഫ്ലാഗ് ഓഫ്‌ ചെയ്യ്തു.

Advertisment

യോഗത്തിൽ മൗണ്ടനേറിങ്ങ് ഉപകരണങ്ങളെ പരിചയപ്പെടുത്തുകയും, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്ന് പൊതു ജനങ്ങൾക്ക് - സ്പോര്ടസ്, ആരോഗ്യം സാഹസികം, പ്രകൃതി ദുരന്തവേളകളിലും മറ്റു അടിയന്തിരഘട്ടങ്ങളിലും സന്നദ്ധ പ്രവർത്തകരാകാൻ ഉതകുന്ന മൗണ്ടനേറിങ്ങ് അധിഷ്ഠിത പരിശീലന പരിപാടികൾ ആസൂത്രണം ചെയ്ത് സംഘടപ്പിക്കാൻ തീരുമാനിച്ചു. 

പരുപാടിയിൽ അസോസിയേഷൻ സെക്രട്ടറി വി ബിജോയ്‌, അഡ്വ. ലിജോ പനങ്ങാടൻ,ഷിനോജ്, സുജയ് ടി വി, പ്രശാന്ത്, ദീപേഷ്,ദീപക്, പ്രമോദ്, വിഷ്ണു, എം രോഹിത്, നാരായണൻ എന്നവയർ സംസാരിച്ചു.

Advertisment