/sathyam/media/media_files/high-tech-mashroom-shed.jpg)
പുതുനഗരം: ഒന്നര വർഷമായി കൂണും മൂല്യവർദ്ധിത കൂൺ ഉത്പന്നങ്ങളും നിർമ്മിക്കുന്ന പുതുനഗരം പുതുമ കൃഷി കൂട്ടത്തിന് ഹൈടെക്ക് കൂൺ ഷെഡ് സ്വന്തമായി. പുതുനഗരം കൃഷിഭവന്റെ കീഴിൽ ഫാം പ്ലാൻ പദ്ധതിയിലുൾപ്പെടുത്തി പുതുമ കൃഷിക്കൂട്ടം പ്രവർത്തിക്കുന്ന പണികുളമ്പിലാണ് ഹൈടെക് കൂൺ ഷെഡ് നിർമ്മിച്ചത്.
ഷെഡിന്റെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ചിന്നകുട്ടൻ നിർവഹിച്ചു. ഒന്നര വർഷത്തോളമായി പുതുമ കൃഷിക്കുട്ടം കൂൺ കൂണിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.
കൃഷിക്കുട്ടം ഉത്പാദിപ്പിക്കുന്ന കൂൺ, കൂൺ അച്ചാർ, കൂൺ പൗഡർ, ഉണക്കിയ കൂൺ.എന്നിവ കർമ്മസേന വഴിയും തെന്മല എഫ് എഫ് പി ഒ വഴിയും വിൽപ്പന നടത്തുന്നുണ്ട്. നിലവിൽ ഇരുപത്തി ഒന്ന് അംഗങ്ങളുള കൃഷി കൂട്ടത്തിന് ഹൈടെക്ക് ഷെഡ് സ്വന്തമായതോടെ ഉത്പാദനവും ഗുണമേന്മയും വർദ്ധിപ്പിക്കാനാവും.
/sathyam/media/media_files/mashroom-shed.jpg)
പുതുനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് യു ശാന്തകുമാരൻ അധ്യക്ഷനായി. കൊല്ലംകോട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ സ്മിത സാമുവൽ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ റീജ എം.എസ് പുതുമ കൃഷിക്കൂട്ടത്തിന്റെ കൂൺ കൃഷിയെ കുറിച്ച് വിശദീകരിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹിറ അബ്ബാസ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, വാർഡ് മെമ്പർ റസൂൽ ഹക്ക്, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് മുജീബ് റഹ്മാൻ, തെന്മല വാലി എഫ് പി ഓ സെക്രട്ടറി സച്ചിദാനന്ദൻ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ വിശാഖ് എന്നിവർ സംസാരിച്ചു.
പുതുമ കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡൻറ് മുജീബ് റഹ്മാൻ സംസാരിച്ചു. പുതുമ കൃഷിക്കൂട്ടം സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും ജോയിൻ സെക്രട്ടറി വിജയരാഘവൻ നന്ദിയും പറഞ്ഞു. പാടശേഖരസമിതി ഭാരവാഹികൾ, കാർഷിക കർമ്മസേന അംഗങ്ങൾ, വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള കർഷകർ, പുതുമ ഗ്രൂപ്പിലെ അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us