മലമ്പുഴ: കടുക്കാംകുന്നം നിലംപതി പാലത്തിനടിയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടേയും ജലസസ്യങ്ങളും നിറഞ്ഞു കിടക്കുന്നത് പുഴയുടെ ഒഴുക്കു തടഞ്ഞ് റോഡിലൂടെ കവിഞ്ഞു പോകുമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ആഴ്ച്ചയിലെ ശക്തമായ മഴയിൽ പുഴ നിറഞ്ഞ് റോഡിലൂടെ ഒഴുകിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
/sathyam/media/media_files/h7kV0dB1zmLLf2I4fYdi.jpg)
മഴ തുടരാത്തതിനാൽ ജലനിരപ്പ് താഴ്ന്നതോടെ റോഡിലൂടെ വെള്ളം ഒഴുകുന്നത് നിലച്ചു എങ്കിലും പുഴയിലൂടെ ഒഴുകി വന്ന പ്ലാസ്റ്റിക്ക് കുപ്പികൾ, തെർമോ കൂൾ പാക്കിങ് കെയ്സുകൾ, ജനങ്ങൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളടങ്ങിയ ചാക്കുകൾ, ജല സസൃങ്ങൾ എന്നിവ വൃത്തിയാക്കിയില്ലെങ്കിൽ ഇനി പെയ്യുന്ന മഴയിൽ പുഴ ശക്തമായി ഒഴുകി റോഡും പരിസര പ്രദേശവും നിറഞ്ഞു നാശനഷ്ടങ്ങൾ വരുത്തുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകുന്നു.